മേയറുടെ മുറിക്ക് തീപിടിച്ചു: ഫയലുകളും ഫർ‍ണിച്ചറുകളും ടി.വിയും ഉൾ‍പ്പടെ കത്തിനശിച്ചു


കൊല്ലം കോർ‍പ്പറേഷന്‍ ഓഫീസിലെ മേയറുടെ മുറിക്ക് തീപിടിച്ചു. ഫയലുകളും ഫർ‍ണിച്ചറുകളും ടി.വിയും ഉൾ‍പ്പടെ കത്തിനശിച്ചു. ഷോട്ട് സർ‍ക്ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. ഇന്ന് പുലർ‍ച്ചെ കൊല്ലത്ത് മേയറുടെ ഓഫീസിൽ‍ തീ പടരുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കണ്ടത്.

വിവരം അറിഞ്ഞ് കടപ്പാക്കട, ചാമക്കട ഫയർ‍ഫോഴ്സ് യൂണിറ്റെത്തി തീ കെടുത്തി. ഓഫീസ് മുറിയുടെ വടക്ക് ഭാഗത്ത് നിന്നാണ് തീ പടർ‍ന്നത്. ഇലക്‌ട്രിക്കൽ‍ ഇൻസപെക്‌ട്രേറ്റും ഫോറൻസിക്ക് വിദഗ്ധരും കൂടുതൽ‍ പരിശോധന നടത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed