19 എംപിമാർക്ക് സസ്പെൻഷൻ

രാജ്യസഭയിൽ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതിന് 19 എംപിമാർക്ക് സസ്പെൻഷൻ. കനിമൊഴി, സുസ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ എന്നിവരുൾപ്പെടെ 19 എംപിരെയാണ് സസ്പെൻഡ് ചെയ്തത്. കേരളത്തിൽ നിന്നുള്ള എംപിമാരായ എ.എ.റഹീം, വി.ശിവദാസന്‍, പി. സന്തോഷ് കുമാർ എന്നിവരും സസ്‌പെൻഡ് ചെയ്തവരിൽ ഉണ്ട്. വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതോടെയാണ് നടപടി സ്വീകരിച്ചത്. ഒരാഴ്ചത്തേക്കാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്.
ഇന്നലെ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്കം ടാഗോർ, ജോതിമണി എന്നിവരെ ലോക്‌സഭയിൽ സസ്‌പെൻഡ് ചെയ്തിരുന്നു. മൺസൂൺ സമ്മേളനം അവസാനിക്കുന്നതുവരെയാണ് ഇവരെ സസ്‌പെൻഡ് ചെയ്തത്. ലോക്സഭയിൽ എംപിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് രാജ്യസഭയിലും എംപിമാർക്കെതിരെ നടപടി സ്വീകരിച്ചത്.