പഞ്ചായത്ത് ജനസേവ കേന്ദ്രത്തിൽ‍ യുവതി തൂങ്ങി മരിച്ചു


പഞ്ചായത്ത് ജനസേവ കേന്ദ്രത്തിൽ‍ യുവതി തൂങ്ങി മരിച്ചു. കറ്റാനം വെട്ടിക്കോട് പാല കണ്ടത്തിൽ‍ ഷിബുവിന്റെ ഭാര്യ രമ്യ(30) ആണ് മരിച്ചത്. ഭരണിക്കാവ് പഞ്ചായത്ത് ജനസേവ കേന്ദ്രത്തിലെ ഫാനിൽ‍ തൂങ്ങിയായിരുന്നു ആത്മഹത്യ. രാത്രി വൈകിയും രമ്യ ജോലി കഴിഞ്ഞ് വീട്ടിൽ‍ എത്താതിരുന്നതിനെ തുടർ‍ന്ന് വീട്ടുകാർ‍ പൊലീസിൽ‍ പരാതി നൽ‍കിയിരുന്നു. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.

മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർ‍ച്ചറിയിൽ‍ സൂക്ഷിച്ചിരിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed