നിയന്ത്രണം വിട്ട സ്‌കൂട്ടർ‍ മതിലിൽ‍ ഇടിച്ച് പ്ലസ് വൺ‍ വിദ്യാർ‍ഥി മരിച്ചു


നിയന്ത്രണം വിട്ട സ്‌കൂട്ടർ‍ മതിലിൽ‍ ഇടിച്ച് പ്ലസ് വണ്‍ വിദ്യാർ‍ഥി മരിച്ചു. തൊടുപുഴ എപിജെ അബ്ദുൾ കലാം ഹയർ‍സെക്കൻ‍ഡറി സ്‌കൂളിലെ വിദ്യാർ‍ഥി അർ‍ജുൻ സുനിലാണ് (17) മരിച്ചത്. സ്‌കൂട്ടറിനു പിന്നിലിരുന്നു യാത്ര ചെയ്ത് സഹപാഠി അർ‍ജുന്‍ ലാലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ബുധനാഴ്ച രാത്രി 11.15 ഓടെ പെരുമ്പിള്ളിച്ചിറ ജംഗ്ഷനിലായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടർ‍ പൂർ‍ണമായും തകർ‍ന്നു. അർ‍ജുൻ‍ സുനിലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You might also like

Most Viewed