സരിത വിളിച്ച് കേസ് തോൽക്കുമെന്ന് പറഞ്ഞുവെന്ന് ബാലഭാസ്കറിന്റെ പിതാവ്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിൽ പുതിയ ആരോപണവുമായി പിതാവ്. സരിത നായർ എന്ന് പരിചയപ്പെടുത്തിയ ഫോൺ കോൾ വന്നതായി സി കെ ഉണ്ണി ഒരു പ്രമുഖ മാധ്യമത്തിനോട് വെളിപ്പെടുത്തി. കേസ് നമ്പറും, വക്കീലിനെ കുറിച്ചും ചോദിച്ചു. 30ന് വിധി വരേണ്ട കേസ് തോൽക്കാൻ സാധ്യതയുണ്ടെന്നും, നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തതായും പിതാവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ 20, 21 തീയതികളിൽ ഫോൺ കോൾ വന്നിരുന്നു. സരിത നായർ എന്ന് സ്വയം പരിചയപ്പെടുത്തി. പേപ്പറിൽ ഒപ്പിട്ടാൽ നിയമസഹായം നൽകാമെന്ന് പറഞ്ഞു. എന്നാൽ താൻ ആരോടും സഹായം ചോദിച്ചിരുന്നില്ല. ഫോൺ വിളിയിൽ ദുരൂഹതയുണ്ടെന്നും, സംശയം തോന്നിയതിനാലാണ് പുറത്ത് പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.