മ​ണി​ച്ചൻ കൊലക്കേസ്; ര​ണ്ടു പേ​ർ‍ പി​ടി​യി​ൽ‍


തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി വഴയില സ്വദേശി മണിച്ചൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ‍ രണ്ടു പേർ‍ പിടിയിൽ‍. ദീപക് ലാൽ‍, അരുൺ ജി. രാജീവ് എന്നിവരാണ് അറസ്റ്റിലായത്. വട്ടിയൂർ‍ക്കാവിൽ‍ നിന്നാണ് ഇവരെ പിടികൂടിയത്. ദീപക്കിന് ക്രിമിനൽ‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് അറിയിച്ചു. അക്രമത്തിൽ‍ തിരുമല സ്വദേശി ഹരികുമാറിനും പരുക്കേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം.

ആറാംകല്ലിലെ ആരാമം ലോഡ്ജിൽ‍ നാലുപേർ‍ മുറിയെടുത്ത് മദ്യപിക്കുകയായിരുന്നു. പിന്നീട് ഇവർ‍ തമ്മിൽ‍ തർ‍ക്കവും വാക്കേറ്റവുമുണ്ടാകുകയും ഇത് അക്രമത്തിൽ‍ കലാശിക്കുകയുമായിരുന്നു. ആക്രമണത്തിൽ‍ പരുക്കേറ്റ മണിച്ചനേയും ഹരികുമാറിനേയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ‍ കോളജിൽ‍ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മണിച്ചന്‍ മരണമടഞ്ഞു. അക്രമത്തിന് പിന്നിൽ‍ ഗുണ്ടാപകയാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. നാലുപേരും ലോഡ്ജിലേക്ക് കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

You might also like

Most Viewed