പിസി ജോർജ് ഇന്ന് ജയിലിൽ; ജാമ്യാപേക്ഷ നാളെ പരിഗണിക്കും


വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം തേടിയുള്ള പി സി ജോർജിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി ഹൈക്കോടതി. പി സി ജോർജ് ജയിലിൽ തുടരും. കേസ് നാളെ ഒരുമിച്ച് പരിഗണയ്‌ക്കാമെന്ന് കോടതി അറിയിച്ചു. സർക്കാരിന്റെ വാദം കൂടി കേൾക്കണമെന്ന് കോടതി അറിയിച്ചു. 

പി സി ജോർജ് ഇന്ന് പൂജപ്പുര ജില്ലാ ജയിലിൽ തുടരും. പി സി ജോർജിനെ കസ്റ്റഡിയിൽ കിട്ടിയതു കൊണ്ട് എന്ത് ഉപകാരമെന്ന് ഹൈക്കോടതി ചോദിച്ചു. കുറ്റം നടന്നതിന്റെ ദൃശ്യങ്ങളുണ്ട്, പിന്നെ ചോദ്യം ചെയേണ്ടതുണ്ടോ എന്ന് കോടതി ആരാഞ്ഞു.

പൊലീസിൽ നിന്ന് വിവരം ശേഖരിക്കാനുണ്ടെന്നും മറുപടി നൽകാൻ സമയം വേണം എന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചതോടെ കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു. നാളെ ഉച്ചയ്ക്ക് 1.45ന് ആണ് കേസ് പരിഗണിക്കുക. അതുവരെ മറ്റ് കേസുകളിൽ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed