ജോ ജോസഫിന്‍റേതെന്ന പേരിൽ അശ്ലീല വീഡിയോ; തെരഞ്ഞെടുപ്പിനു ശേഷവും ഞങ്ങൾക്ക് ജീവിക്കേണ്ടെയെന്നു ഭാര്യ


ക്രൂരമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് തൃക്കാക്കര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി ഡോ. ജോ ജോസഫിന്‍റെ ഭാര്യ ഡോ. ദയ പാസ്കൽ. എല്ലാ പരിധികളും വിടുകയാണ്. വ്യാജ വീഡിയോയാണ് പ്രചരിപ്പിക്കുന്നത്. ഞങ്ങളുടെ കുട്ടികൾക്ക് ഇനിയും പഠിക്കേണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇതൊക്കെ ശ്രദ്ധിക്കേണ്ടതല്ലേ. തെരഞ്ഞെടുപ്പിനു ശേഷവും ഞങ്ങൾക്ക് ജീവിക്കേണ്ടെയെന്നും ഡോ. ദയ പാസ്കൽ ചോദിച്ചു.

ജോ ജോസഫിന്‍റേതെന്ന പേരിൽ അശ്ലീല വീഡിയോ പ്രചരിക്കുന്ന സംഭവത്തിൽ എൽഡിഎഫ് പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു. കോൺഗ്രസിന്‍റെ സൈബർ ടീമാണ് പ്രചരണത്തിന് പിന്നിലെന്നാണ് സിപിഎം ആരോപണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed