സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ അതിവേഗ നീതി; കേരളത്തെ പ്രശംസിച്ച് രാഷ്ട്രപതി

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭ സംഘടിപ്പിച്ച വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനത്തിന്‍റെ ഉദ്ഘാടനം രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിർവ്വഹിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും ശേഷിയും വിളിച്ചോതുന്ന സമ്മേളനത്ത അഭി സംബോധന ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീ പുരോഗതിയുടെ പാതയിലെ തടസ്സങ്ങൾ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി മറ്റ് സംസ്ഥാനങ്ങൾക്ക് ഉജ്ജ്വല മാതൃകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകൾ നല്ല പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സിപിഐഎം നേതാക്കൾക്കും ഊരാളുങ്കലിനുമെതിരെ എഎപി വനിതാ മന്ത്രിമാർ, വനിതാ സ്പീക്കർമാർ, വനിതാ ഡെപ്യൂട്ടി സ്പീക്കർമാർ, പാർലമെന്റിന്റെ ഇരു സഭകളിലുമുള്ള വനിതാ അംഗങ്ങൾ, സംസ്ഥാന നിയമസഭകളിലെയും ലെജിസ്ലേറ്റിവ് കൗൺസിലുകളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വനിതാ സാമാജികർ തുടങ്ങി 120 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ അതിവേഗ നീതി ഉറപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അതേസമയം സമസ്ത വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവം പരോക്ഷമായി പരമർശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടിനു ശേഷവും സ്ത്രീകൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തുനാവരെ ഒറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കെ.ആർ ഗൗരിയമ്മയാണ് കേരള നിയമസഭയിലെ ആദ്യ സമ്മേളനത്തിൽ ആദ്യ ബിൽ അവതരിപ്പിച്ചത്. ഈ സമ്മേളനത്തിലൂടെ സ്ത്രീശാക്തീകരണം എന്ന ലക്ഷ്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് കേരളനിയമസഭ എന്നും ഗവർണർ വ്യക്തമാക്കി. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തിയത്. രാഷ്ട്രപതിയുടെ പത്നി സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ട്. ഇന്ന് വൈകീട്ട് രാഷ്ട്രപതി പൂനെയിലേക്ക് മടങ്ങും.