നടി ആക്രമിക്കപ്പെട്ടതിൽ‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നു’; ഉപവാസസമരവുമായി നടൻ രവീന്ദ്രൻ


നടിയെ ആക്രമിച്ച കേസിൽ‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിൽ‍ പ്രതിഷേധിച്ച് ഉപവാസ സമരം നടത്താനൊരുങ്ങി നടന്‍ രവീന്ദ്രൻ‍. നാളെ എറണാകുളം ഗാന്ധി സ്‌ക്വയറിൽ‍ നടക്കുന്ന ഏകദിന ഉപവാസത്തിൽ‍ സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവരും പിന്തുണ അറിയിച്ചിട്ടുണ്ട്.

ഫ്രണ്ട്‌സ് ഓഫ് പി.ടി ആൻഡ് നേച്ചറിന്റെ നേതൃത്വത്തിലാണ് നാളെ ഉപവാസം നടത്തി പ്രതിഷേധിക്കുന്നത്. അതിജീവിതയ്ക്ക് നീതി വേണം എന്ന മുദ്രാവാക്യമുയർ‍ത്തിയാണ് പ്രതിഷേധം. തൃക്കാക്കര മുൻ എംഎൽ‍എ അന്തരിച്ച പി.ടി തോമസിന്റെ സുഹൃത്തുക്കളാണ് ഉപവാസ സമരത്തിന് നേതൃത്വം നൽ‍കുന്നത്.

അതേസമയം ചലച്ചിത്ര മേഖലയിലുള്ള മറ്റാരെങ്കിലും ഉപവാസത്തിൽ‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. ഇതാദ്യമായാണ് മലയാള സിനിമയിൽ‍ നിന്നും അതിജീവിതയ്ക്ക് വേണ്ടി ഒരു നടന്‍ പരസ്യമായി പ്രതിഷേധിക്കുന്നത്. കുറ്റകൃത്യം നടന്ന് അഞ്ച് വർ‍ഷത്തിന് ശേഷമാണ് പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ പരിപാടി അഡ്വ. എ ജയശങ്കർ‍ ഉദ്ഘാടനം ചെയ്യും.

You might also like

Most Viewed