കോവിഡ് കണക്ക് പ്രസിദ്ധീകരിക്കണം'; കേരളത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശം
കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവച്ച കേരളത്തിന്റെ തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഉള്‍പ്പെടെ ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വലിയ തോതില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ദേശം. പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തില്‍ 90 ശതമാനം കഴിഞ്ഞ ദിവസം ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ 165 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയും കണക്കുകള്‍ പുറത്ത് വിടാന്‍ സംസ്ഥാനത്തോട് നിര്‍ദേശിച്ചത്.

