പിണറായി വിജയൻ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്
മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 23നാണ് അമേരിക്കയിലേക്ക് പോകുന്നത്. മിനിസോട്ടയിലെ മായോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
അമേരിക്കയിൽ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി, തുടർപരിശോധനകൾക്കായാണ് വീണ്ടും പോകുന്നത്. ഈ വർഷമാദ്യം ജനുവരി 15ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയിരുന്നു. പിന്നീട് ജനുവരി 30നാണ് അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്.

