തൃശൂർ പൂരം: വെടിക്കെട്ടിന് അനുമതി

തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജൻസിയായ പെസോ ആണ് അനുമതി നൽകിയത്. കുഴി മിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതി നൽകിയത്. മേയ് 11ന് പുലർച്ചെ വെടിക്കെട്ട് നടത്തും. സാംപിൾ വെടിക്കെട്ട് മേയ് എട്ടിനു നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തൃശൂർ പൂരം നടത്താൻ കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിലാണ് എല്ലാ ചടങ്ങുകളോടും കൂടി പൂരം നടത്താൻ തീരുമാനിച്ചത്.