നടൻ ദിലീപ് ഉൾപ്പെട്ട വധ വധഗൂഢാലോചന കേസ്; സൈബർ വിദഗ്ധൻ സായ് ശങ്കർ അറസ്റ്റിൽ

നടൻ ദിലീപ് ഉൾപ്പെട്ട വധ വധഗൂഢാലോചന കേസിൽ സൈബർ വിദഗ്ധന്‍ സായ് ശങ്കറെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ പുട്ടപർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ദിലീപിന്‍റെ ഫോണിൽ നിന്നും വിവരങ്ങൾ നശിപ്പിക്കാൻ സഹായിച്ചതിനാണ് അറസ്റ്റ്. ദിലീപിന്‍റെയും മറ്റ് പ്രതികളുടെയും ഫോണിലെ തെളിവുകൾ നശിപ്പിച്ചതിനും സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിനു മുന്നിൽ മറച്ചു വച്ചതിനും സായ് ശങ്കറിനെ കഴിഞ്ഞ ദിവസം കേസിൽ പ്രതി ചേർത്തിരുന്നു. സായ് ശങ്കർ, ദിലീപിന്‍റെയും മറ്റ് പ്രതികളുടെയും ഫോൺ വിവരങ്ങൾ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
ഫോൺ വിവരങ്ങൾ നശിപ്പിച്ചിട്ടില്ലെന്നും മറ്റൊരിടത്തേക്ക് മാറ്റിയതായും സായ് ശങ്കർ സമ്മതിച്ചിരുന്നു. പിന്നാലെയാണ് ഇയാളെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ആലുവ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.