സിൽവർ ലൈൻ സർവേ കല്ലുകൾ പിഴുതെറിഞ്ഞാൽ പദ്ധതി തടയാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
സിൽവർ ലൈനിനെതിരെ നടക്കുന്നത് രാഷ്ട്രീയസമരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പലയിടത്തും സമരം ചെയ്യുന്നത് ഭൂമി നഷ്ടപ്പെടുന്നവരല്ല. മാടപ്പള്ളിയിലെ സമരം ആസൂത്രമാണ്. കേന്ദ്രമന്ത്രിക്കൊപ്പം ഒരു സമുദായ നേതാവും മാടപ്പള്ളിയിൽ സമരത്തിനെത്തി. കല്ല് പിഴുതെറിഞ്ഞാൽ പദ്ധതി നടപ്പാകാതിരിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരിൽ പറഞ്ഞു.
അതേസമയം സിൽവർ ലൈനുമായി ബന്ധപ്പെട്ട പൊലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരൻ എംപി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ജനങ്ങൾക്കെതിരായ പൊലീസ് അതിക്രമം പാർലമെൻ്റ് ചർച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകർച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

