ഇന്ന് 34,199 പേർക്ക് കോവിഡ്; ഒന്നരലക്ഷത്തിലധികം സജീവ രോഗികൾ‌ ‌


സംസ്ഥാനത്ത് ഇന്ന് 34,199 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37.17 ശതമാനമാണ്. ഇന്ന് 49 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ അപ്പീല്‍ നല്‍കിയ 85 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,160 ആയി. 33,195 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 596 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 125 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

നിലവിൽ 1,68,383 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 8193 പേര്‍ രോഗമുക്തരായി. 52,44,206 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 283 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവർ ജില്ലതിരിച്ച് എറണാകുളം-5953, തിരുവനന്തപുരം-5684, തൃശൂര്‍-3604, കോഴിക്കോട്-3386, കോട്ടയം-2333, പത്തനംതിട്ട-1944, പാലക്കാട്-1920, കണ്ണൂര്‍-1814, കൊല്ലം-1742, മലപ്പുറം-1579, ഇടുക്കി-1435, ആലപ്പുഴ-1339, വയനാട്-798, കാസര്‍ഗോഡ്-668.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed