കേരളത്തിൽ ഇന്ന് 34,199 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു


സംസ്ഥാനത്ത് ഇന്ന് 34,199 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37.17 ശതമാനമാണ്. ഇന്ന് 49 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ അപ്പീൽ നൽകിയ 85 മരണങ്ങളും റിപ്പോർ‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,160 ആയി.

 33,195 പേർ‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 596 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 125 പേർ‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. നിലവിൽ 1,68,383 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 8193 പേർ രോഗമുക്തരായി. 52,44,206 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. 283 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവർ ജില്ലതിരിച്ച് എറണാകുളം−5953, തിരുവനന്തപുരം−5684, തൃശൂർ ‍−3604, കോഴിക്കോട് −3386, കോട്ടയം− 2333, പത്തനംതിട്ട− 1944, പാലക്കാട്−1920, കണ്ണൂർ‍−1814, കൊല്ലം−1742, മലപ്പുറം−1579, ഇടുക്കി−1435, ആലപ്പുഴ−1339, വയനാട്−798, കാസർ‍ഗോഡ്−668.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed