സം​സ്ഥാ​ന​ത്ത് 23 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ ഇ​ന്ന് 5944 പേ​ർ​ക്ക് കോ​വി​ഡ്; ടി​പി​ആ​ർ 9.89 ശ​ത​മാ​നം


സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം 11, കൊല്ലം നാല്, കോട്ടയം മൂന്ന്, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗം ബാധിച്ചു. 16 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും നാല് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. കൊല്ലം സ്വദേശികളായ രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 23 വയസുകാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം യുഎഇ അഞ്ച്, ഫ്രാന്‍സ് രണ്ട്, റഷ്യ, യുകെ, യുഎസ്എ വീതം, കൊല്ലം യുഎഇ ഒന്ന്, ഖത്തര്‍ ഒന്ന്, കോട്ടയം യുഎഇ മൂന്ന്, ആലപ്പുഴ യുഎഇ ഒന്ന്, തൃശൂര്‍ ഖത്തര്‍ ഒന്ന്, കോഴിക്കോട് യുഎഇ ഒന്ന് എന്നിങ്ങനെ വന്നവരാണ്. തമിഴ്‌നാട് സ്വദേശികള്‍ യുഎഇയില്‍ നിന്നും വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 328 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 225 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 68 പേരും എത്തിയിട്ടുണ്ട്. 33 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന രണ്ട് പേരാണുള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 5944 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,075 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.89 ശതമാനമാണ്. ഇന്ന് 33 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ അപ്പീല്‍ നല്‍കിയ 209 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 49,547 ആയി. 5479 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 337 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. നിലവിൽ 31,098 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2463 പേര്‍ രോഗമുക്തരായി. 51,97,960 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവർ ജില്ലതിരിച്ച് തിരുവനന്തപുരം-1219, എറണാകുളം-1214, കോഴിക്കോട്-580, തൃശൂര്‍-561, കോട്ടയം-319, പത്തനംതിട്ട-316, കൊല്ലം-299, കണ്ണൂര്‍-280, മലപ്പുറം-260, പാലക്കാട്-248, ആലപ്പുഴ-235, കാസര്‍ഗോഡ്-150, ഇടുക്കി-147, വയനാട്-116.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed