കേരളത്തിൽ പുതുവത്സര ഡിജെ പാർ‍ട്ടികൾ‍ക്ക് നിയന്ത്രണം


തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സര ഡിജെ പാർ‍ട്ടികൾ‍ക്ക് നിയന്ത്രണം. വൻ‍തോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജൻ‍സ് മുന്നറിയിപ്പിനെ തുടർ‍ന്നാണ് ഡിജെ പാർ‍ട്ടികൾ‍ക്ക് നിയന്ത്രണമേർ‍പ്പെടുത്തുന്നത്. അവലോകന യോഗത്തിന് ശേഷം അന്തിമതീരുമാനം സ്വീകരിക്കും. ഇന്ന് വൈകുന്നേരം നാലിനാണ് യോഗം നടക്കുന്നത്. 

രാത്രി പത്തിന് ശേഷം ഡിജെ പാർ‍ട്ടികൾ‍ പാടില്ലെന്നാണ് പോലീസിന്‍റെ നിർ‍ദേശം. ഡിജെ പാർ‍ട്ടികൾ‍ സംഘടിപ്പിക്കുന്ന ഹോട്ടലുകളിൽ‍ സിസിടിവി കാമറകൾ‍ കൃത്യമായി പ്രവർ‍ത്തിപ്പിക്കണമെന്നും ഈ ക്യാമറകളിലെ ദൃശ്യങ്ങൾ‍ സൂക്ഷിച്ചുവെയ്ക്കണമെന്നും പോലീസ് നിർ‍ദേശിച്ചു. ഇതുസംബന്ധിച്ച് ഡിജെ പാർ‍ട്ടികൾ‍ സംഘടിപ്പിക്കുന്ന ഹോട്ടലുകാർ‍ക്ക് നോട്ടീസും നൽ‍കും.

You might also like

Most Viewed