കേരളത്തിൽ ഇന്ന് 2605 പേർക്ക് കോവിഡ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2605 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.65 ശതമാനമാണ്. ഇന്ന് 31 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ അപ്പീൽ‍ നൽ‍കിയ 311 മരണങ്ങളും റിപ്പോർ‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 46,203 ആയി. 2427 പേർ‍ക്ക് സന്പർ‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 138 പേരുടെ സന്പർ‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ‍ 13 പേർ‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. നിലവിൽ 25,586 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 

3281 പേർ‍ രോഗമുക്തരായി. 51,58,423 പേർ‍ ഇതുവരെ കോവിഡിൽ‍ നിന്നും മുക്തി നേടി. 27 ആരോഗ്യ പ്രവർ‍ത്തകർ‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവർ ജില്ലതിരിച്ച് തിരുവനന്തപുരം−534, എറണാകുളം−496, കോഴിക്കോട്−252, കോട്ടയം−202, തൃശൂർ‍−187, കൊല്ലം−178, കണ്ണൂർ‍−164, പത്തനംതിട്ട−149, മലപ്പുറം−106, ആലപ്പുഴ−101, ഇടുക്കി−71, പാലക്കാട്−62, വയനാട്−57, കാസർ‍ഗോഡ്−46.

You might also like

Most Viewed