കണ്ണൂർ വിസിക്ക് മാവോയിസ്റ്റ് വധഭീഷണി

കണ്ണൂർ
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് മാവോയിസ്റ്റ് വധഭീഷണി. മാവോയിസ്റ്റ് കബനീദളത്തിന്‍റേതെന്ന തരത്തിലാണ് ഭീഷണി. തപാൽവഴിയാണ് വിസിയുടെ ഓഫീസിൽ ഭീഷണിക്കത്ത് ലഭിച്ചത്. വൈസ് ചാൻസലറുടെ തലയറുത്ത് സർവകലാശാല വളപ്പിൽവയ്ക്കുമെന്ന് കത്തിൽ പറയുന്നു. സിപിഎം നേതാവ് കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് നിയമനം നൽകുന്നതിനെതിരെയും കത്തിൽ പരാമർശമുണ്ട്.
പ്രിയക്ക് വഴിവിട്ട് നിയമനം നൽകിയാൽ അതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്. കണ്ണൂർ സിവിൽ േസ്റ്റഷന്‍ പോസ്റ്റ് ഓഫീസിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചു.