ആലപ്പുഴയിലെ ഇരട്ട കൊലപാതകം: സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് കർശന നിയന്ത്രണം


തിരുവനന്തപുരം: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.  അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി. 

മൂന്നു ദിവസത്തേക്ക് റാലികൾക്കും മൈക്ക് അനൗൺസ്മെന്‍റിനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പൊതുസമ്മേളനങ്ങൾക്കും മറ്റുമായുള്ള അപേക്ഷയിൽ വിശദമായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം അനുമതി നൽകിയാൽ മതിയെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു. അവധിയിലുള്ള പോലീസുകാർ ഉടൻ തിരിച്ചെത്തണമെന്നും നിർദേശമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed