പിജി ഡോക്ടർമാർ സമരം പിൻവലിച്ചു
തിരുവനന്തപുരം: പിജി ഡോക്ടർമാർ സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചതെന്ന് കെഎംപിജിഎ അറിയിച്ചു. ഇന്ന് മുതൽ ഡോക്ടർമാർ ഡ്യൂട്ടിയിൽ പ്രവേശിച്ചു.
സ്റ്റൈപ്പൻഡ് വർധന, അലവൻസുകൾ എന്നിവ വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
