കോണ്‍ഗ്രസുകാർ തീവ്രവാദികളാണെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയ എസ്ഐമാർക്ക് സസ്പെൻഷൻ


 

കൊച്ചി: മോഫിയ പർവീണ്‍ കേസിൽ സമരം ചെയ്ത കോണ്‍ഗ്രസുകാർ തീവ്രവാദികളാണെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയ സംഭവത്തിൽ രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ. ആലുവ പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ ആർ.വിനോദ്, രാജേഷ് എന്നിവർക്കെതിരേയാണ് ആഭ്യന്തരവകുപ്പ് നടപടി സ്വീകരിച്ചത്. തിരുവനന്തപുരം ഡിഐജിയാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മുനമ്പം ഡിവൈഎസ്പിയെ ഡിഐജി ചുമതലപ്പെടുത്തി. മൊഫിയ കേസിൽ പോലീസ് സ്റ്റേഷന് മുന്നിൽ സമരം ചെയ്ത കോണ്‍ഗ്രസുകാർക്കെതിരേ കേസെടുത്ത ശേഷം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസ് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പരാമർശിച്ചത്. സംഭവത്തിൽ കോണ്‍ഗ്രസ് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അനസ്, നജീബ്, അൽഅമീൻ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സമർപ്പിച്ച റിപ്പോർട്ടിലായിരുന്നു വിവാദ പരാമർശം.

You might also like

Most Viewed