മുഖ്യമന്ത്രി ചാൻസിലറാവുകയാണ് പ്രശ്ന പരിഹാരം'; സര്‍വകലാശാല വിഷയത്തില്‍ നിലപാട് ആവർത്തിച്ച് ഗവർണർ




സര്‍വകലാശാല വിഷയത്തില്‍ നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി തന്നെ ചാൻസിലറാവുകയാണ് പ്രശ്ന പരിഹാരമെന്ന് ഗവർണർ പറയുന്നു. ഓർഡിനൻസിൽ ഒപ്പിടാൻ തയ്യാറാണ്.തന്നെ മുന്നിൽ നിർത്തി രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
ഉന്നതവിദ്യഭ്യാസ രംഗത്തെ അമിത രാഷ്ട്രീയവല്‍ക്കരണത്തിനെതിരെ ഉറച്ച നിലപാടിലാണ് ഗവര്‍ണര്‍. ഒരു തരത്തിലുമുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടാകില്ല എന്ന് ഉറപ്പ് ലഭിച്ചാൽ മാത്രം തീരുമാനം പുനഃപരിശോധിക്കാം എന്നാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ നിലപാട്. ഒരു ഏറ്റുമുട്ടലിനില്ലെന്നും ഉറപ്പ് എങ്ങനെ നൽകണം എന്ന് സർക്കാരിന് തീരുമാനിക്കാമെന്ന് ഗവർണർ പറയുന്നു.

You might also like

Most Viewed