പോലീസ് കസ്റ്റഡിയിൽ‍ നിന്നും രക്ഷപെട്ട പ്രതി ആറ്റിൽ ചാടി


തൊടുപുഴ: പോലീസ് കസ്റ്റഡിയിൽ‍ നിന്നും പ്രതി രക്ഷപെട്ടു. നിരവധി കേസുകളിലെ പ്രതി കോലാനി സ്വദേശി ഷാഫിയാണ് തൊടുപുഴ പോലീസിന്‍റെ കസ്റ്റഡിയിൽ‍ നിന്നും രക്ഷപെട്ടത്. അടിപിടി കേസിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പോലീസുകാരെ തള്ളിമാറ്റിയ ഇയാൾ‍ തൊടുപുഴയാറിലേക്ക് ചാടുകയായിരുന്നു. 

ഇയാളെ കണ്ടെത്താൻ‍ പുഴയിൽ‍ തെരച്ചിൽ‍ നടത്തുന്നുണ്ട്. സ്‌കൂബ ഡൈവിംഗ് സംഘത്തിന്‍റെ നേതൃത്വത്തിലാണ് തെരച്ചിൽ‍ നടക്കുന്നത്.

You might also like

Most Viewed