ഗോപിനാഥ്‌ രവീന്ദ്രന്‍ വീണ്ടും കണ്ണൂർ‍ സർ‍വകലാശാല വൈസ്‌ ചാൻസലർ


തിരുവനന്തപുരം: കണ്ണൂർ‍ സർ‍വകലാശാല വൈസ്‌ ചാൻസലറായി ഗോപിനാഥ്‌ രവീന്ദ്രനെ വീണ്ടും നിയമിച്ചു. സർ‍ക്കാർ‍ ശിപാർ‍ശ ഗവർ‍ണർ‍ അംഗീകരിച്ചു. ആദ്യമായാണ്‌ കേരളത്തിൽ‍ ഒരു വൈസ്‌ ചാൻസലർ‍ക്ക്‌ തുടർ‍നിയമനം നൽ‍കുന്നത്‌. നാലു വർ‍ഷത്തേക്കാണ്‌ ഗോപിനാഥ്‌ രവീന്ദ്രന്‌ നിയമനം നൽ‍കിയിരിക്കുന്നത്‌. ഡൽ‍ഹി ജാമിയ മിലിയ സർ‍വകലാശാലയിലെ പ്രഫസറായിരുന്ന ഗോപിനാഥ്‌ രവീന്ദ്രൻ 2017 നവംബറിലാണ്‌ കണ്ണൂർ‍ വൈസ്‌ ചാൻസലറായി ചുമതലയേൽ‍ക്കുന്നത്‌. 

ഡൽ‍ഹി സെന്റ്‌ സ്‌റ്റീഫൻസിലും ജവഹർ‍ലാൽ‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലുമായിരുന്നു പഠനം.

You might also like

Most Viewed