ഡി.എൻ.എ പരിശോധന ഫലം പോസി‌റ്റീവ്: കുഞ്ഞിനെ കൈയിൽ ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുയാണെന്ന് അനുപമ


തിരുവനന്തപുരം: വിവാദമായ ദത്തു കേസിൽ,ആന്ധ്രയിൽ നിന്നു തിരിച്ചുകൊണ്ടുവന്ന കുഞ്ഞിന്റെയും അനുപമയുടെയും ഭർത്താവ് അജിത്തിന്റെയും ഡി.എൻ.എ പരിശോധന ഫലം പോസി‌റ്റീവ്. പൂജപ്പുര രാജീവ് ഗാന്ധി ബയോ ടെക്‌നോളജിലെ വിദഗ്ദ്ധർ ഇന്നലെ രാവിലെ പത്തരയോടെ കുഞ്ഞിനെ പാർപ്പിച്ചിരിക്കുന്ന കുന്നുകുഴി നിർമ്മല ശിശുഭവനിലെത്തി സാന്പിൾ ശേഖരിക്കുകയായിരുന്നു. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെയും കുടുംബ കോടതിയുടെയും നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്. ഫലം വെൽഫയർ കമ്മിറ്റിക്ക് കൈമാറി. അവിടെനിന്ന് കോടതിയെ അറിയിക്കും. അനുപമ കുടുംബകോടതിയിൽ നൽകിയ കേസ് 30നാണ് പരിഗണിക്കുന്നത്.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ മേൽനോട്ടത്തിലാണ് കുഞ്ഞിനെ നിർമ്മല ശിശുഭവനിൽ പാർപ്പിച്ചിരിക്കുന്നത്. ഫലം പോസി‌റ്റീവ് ആയതിൽ ഏറെ സന്തോഷമെന്ന് അനുപമ പ്രതികരിച്ചു. ഔദ്യോഗികമായി തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ലെന്നും, കുഞ്ഞിനെ കൈയിൽ ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുയാണെന്നും അനുപമ പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed