കെഎസ്ആർടിസിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ആധുനികവൽകരണം നടപ്പാക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ആധുനികവൽകരണം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. സ്വന്തം നിലയിൽ നടത്താൻ കഴിയുന്ന സാന്പത്തിക സ്ഥിതിയിലല്ല കെഎസ്ആർടിസിയുള്ളതെന്നും ഗതാഗതമന്ത്രി നിയമസഭയിൽ പറഞ്ഞു.
ബസ് ഷെൽട്ടർ നിർമാണത്തിൽ ഉൾപ്പെടെ സ്വകാര്യപങ്കാളിത്തം നടപ്പാക്കും. ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക്ക് ബസുകൾ വാടകക്ക് എടുത്ത് ഓടിക്കുന്നത് നഷ്ടമാണ്. ബസുകൾ പാട്ടത്തിനെടുക്കുന്ന കരാർ പുതുക്കില്ല. സിഎൻജി ബസുകൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലേക്ക് എല്ലാ ഡിപ്പോയിൽ നിന്നും പ്രത്യേക സർവീസിനായി 200 ബസുകൾ നൽകിയതായും മന്ത്രി അറിയിച്ചു.