സ്കൂൾ ഉദ്ഘാടനത്തിൽ നിന്ന് ജി. സുധാകരന്‍റെ പേര് വെട്ടി


ആലപ്പുഴ: പുന്നപ്ര ഗവൺമെന്‍റ് ജെ.ബി. സ്‌കൂൾ കെട്ടിട ഉദ്ഘാടനത്തിൽനിന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരന്‍റെ പേര് വെട്ടി. സുധാകരൻ എംഎൽഎ ആയിരുന്നപ്പോൾ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടമാണിത്. ഇതിന്‍റെ ഉദ്ഘാടനത്തിൽനിന്നുമാണ് സുധാകരനെ പൂർണമായും ഒഴുവാക്കിയിരിക്കുന്നത്. 

ഇതര രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ക്ഷണമുള്ളപ്പോഴാണ് സുധാകരനെ ഒഴിവാക്കിയത്. പ്രോഗ്രാം നോട്ടീസിലെ സ്‌കൂൾ കെട്ടിടത്തിലെ ജി. സുധാകരന്‍റെ പേര് ഫോട്ടോഷോപ്പ് ഉപയോഗിച്ച് മായ്ക്കുകയും ചെയതു. സംഭവം പരിശോധിക്കുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. അടുത്തിടെ അന്പലപ്പുഴ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം ജി. സുധാകരനെതിരെ നടപടി സ്വീകരിച്ചിരുന്നു.

You might also like

Most Viewed