ജോജു ക്രിമിനൽ, ഗുണ്ടയെ പോലെ പെരുമാറി; കെ. സുധാകരന്‍


തിരുവനന്തപുരം: നടന്‍ ജോജു ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ജോജുവെന്ന ക്രിമിനലിനെതിരേ പോലീസ് നടപടിയെടുക്കണം. മദ്യപിച്ചെത്തി ഒരു ഗുണ്ടയെ പോലെയാണ് അദ്ദേഹം കോൺഗ്രസ് പ്രവർത്തകരോട് പെരുമാറിയത്. അസഭ്യം പറഞ്ഞതിലും മോശമായി പെരുമാറിയതിലും ജോജുവിനെതിരേ വനിതാ പ്രവര്‍ത്തകര്‍ക്കും പരാതിയുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ജോജുവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായ നടപടി ഖേദകരമാണ്. സമരക്കാര്‍ക്ക് നേരെ അദ്ദേഹം രോഷാകുലനായതിനാലാണ് പ്രവര്‍ത്തകര്‍ വാഹനം അടിച്ചു തകര്‍ത്തത്. ഇത്തരം സംഭവങ്ങളില്‍ ജനരോഷം സ്വാഭാവികമാണെന്നും സുധാകരന്‍ പറഞ്ഞു. ഇന്ധനവില വര്‍ധനയില്‍ കോണ്‍ഗ്രസിന് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. മുന്‍കൂര്‍ അനുമതിയോടെയാണ് സമരം നടത്തിയത്. ജനങ്ങളുടെ വിഷമങ്ങളാണ് സമരത്തില്‍ ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. ഇന്ധനവില വര്‍ധനവിനെതിരേ പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം ഉയരുമ്പോള്‍ ഞങ്ങള്‍ ഇങ്ങനെയല്ലാതെ എങ്ങനെയാണ് പ്രതിഷേധിക്കേണ്ടതെന്നും സുധാകരന്‍ ചോദിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed