കുഞ്ഞ് പുഴയിൽ‍ വീണ് മരിച്ച സംഭവം; അച്ഛൻ തള്ളിയിട്ടതെന്ന് വെളിപ്പെടുത്തൽ


കണ്ണൂർ: കണ്ണൂർ‍ പാനൂർ‍ പത്തിപ്പാലത്ത് കുഞ്ഞ് പുഴയിൽ‍ വീണ് മരിച്ച സംഭവത്തിൽ‍ വഴിത്തിരിവ്. തന്നെയും മകളെയും ഭർ‍ത്താവ് ഷിജു പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് അമ്മ സോന പോലീസിനോടു പറഞ്ഞു. സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ‍ കെ.പി. ഷിജുവിനെതിരെ പോലീസ് കേസെടുത്തു. 

ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം.സോനയെയും ഒന്നര വയസുള്ള മകൾ‍ അൻ‍വിതയെയുമാണ് ഷിജു പാത്തിപ്പാലം വള്ള്യായി റോഡിൽ‍ ജല അതോറിറ്റി ഭാഗത്തെ പുഴയിലേക്ക് തള്ളിയിട്ടത്. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് സോനയെ രക്ഷപെടുത്തിയത്. നാട്ടുകാരും ഫയർ‍ഫോഴ്‌സും ചേർ‍ന്ന നടത്തിയ തെരച്ചിലിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഷിജുവിന്‍റെ മൊബൈൽ‍ ഫോൺ‍ സ്വിച്ച് ഓഫ് ആക്കിയ നിലയിലാണ്. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർ‍ജിതമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed