കേരളത്തിൽ ഇന്ന് 13,217 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,217 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാന്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 121 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,303 ആയി. 12,458 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 623 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 51 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. നിലവിൽ 1,41,155 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 14,437 പേർ രോഗമുക്തരായി. 45,40,866 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
രോഗം സ്ഥിരീകരിച്ചവർ ജില്ലതിരിച്ച് എറണാകുളം−1730, തിരുവനന്തപുരം−1584, തൃശൂർ−1579, കോഴിക്കോട്−1417, കൊല്ലം−1001, കോട്ടയം−997, പാലക്കാട്−946, മലപ്പുറം−845, കണ്ണൂർ−710, ആലപ്പുഴ−625, ഇടുക്കി−606, പത്തനംതിട്ട−535, വയനാട്−458, കാസർഗോഡ്−184.