കേരളത്തിൽ കോളേജുകളുടെ പ്രവർത്തനം ഈ മാസം 18 മുതൽ


തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 18 മുതൽ എല്ലാ കോളേജുകളും തുറക്കാൻ തീരുമാനമായി. വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

സ്‌കൂളുകൾ തുറക്കുന്ന നവംബർ 1ന് തന്നെ പ്രീമെട്രിക് ഹോസ്റ്റലുകളും മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും തുറക്കും.

സിഎഫ്എൽടിസി, സിഎസ്എൽടിസികളായി പ്രവർത്തിക്കുന്ന കോളേജുകളും കോളേജ് ഹോസ്റ്റലുകളും സ്‌കൂളുകളും പ്രവർ‍ത്തനം പുനരാരംഭിക്കുന്നതിൽ നിന്നൊഴിവാക്കും. കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകർക്ക് പകരം വളണ്ടിയർ‍മാരെ കണ്ടെത്തും.

You might also like

  • Straight Forward

Most Viewed