മോൻസൻ മാവുങ്കലിനായി ഇടപെട്ടവരിൽ‍ നടൻ ബാലയും


കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിനായി ഇടപെട്ടവരിൽ‍ നടൻ ബാലയും. മോൻസണും ഡ്രൈവർ‍ അജി നെട്ടൂരും തമ്മിലുള്ള പ്രശ്‌നങ്ങൾ‍ പരിഹരിക്കാൻ‍ ബാല ഇടപ്പെട്ട ശബ്ദരേഖയാണ് ഇപ്പോൾ‍ പുറത്തുവന്നിരിക്കുന്നത്. അജിക്കെതിരേ മോൻസൺ പരാതി നൽ‍കിയിരുന്നു. തുടർ‍ന്ന് മോൻസനെതിരേ അജിയും പരാതി നൽകി. ഈ പരാതി രമ്യമായി പരിഹരിക്കുന്നതിന് വേണ്ടിയാണ് ബാല അജിയെ ഫോണിൽ വിളിച്ച് സംസാരിച്ചത്. 

10 വർ‍ഷം പട്ടിയെപ്പോലെ പണിയെടുത്തതിനുള്ള പ്രതിഫലമായി തനിക്ക് നൽ‍കിയ ബോണസ് കള്ളക്കേസുകളാണെന്ന് അജി ബാലയോട് പറയുന്നത് ശബ്ദരേഖയിലുണ്ട്. കേസ് പിൻ‍വലിക്കണമെന്ന് ബാല ആവശ്യപ്പെടുന്പോൾ‍ അജി വിസമ്മതിക്കുന്നതും ശബ്ദരേഖയിൽ വ്യക്തമാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed