പാലായിൽ മകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പിതാവ് അറസ്റ്റിൽ

കോട്ടയം: പാലായിൽ മകന്റെ ദേഹത്ത് പിതാവ് ആസിഡ് ഒഴിച്ചു. പാലാ കാഞ്ഞിരത്തുംകുന്നേൽ ഷിനുവിനാണ് പൊള്ളലേറ്റത്. കുടുംബകലഹത്തെ തുടർന്നാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പിതാവ് ഗോപാലകൃഷ്ണൻ ചെട്ടിയാരും മകൻ ഷിനുവും തമ്മിൽ കുടുംബ കലഹം പതിവായിരുന്നു. ഇത് കഴിഞ്ഞ ദിവസവും തുടർന്നു. വഴക്കിന് ശേഷം കിടന്നുറങ്ങുകയായിരുന്ന ഷിനുവിന്റെ ദേഹത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഗോപാലകൃഷ്ണൻ ചെട്ടിയാർ ഒഴിക്കുകയായിരുന്നു.
ഉടൻ തന്നെ ഷിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഴുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റ ഷിനു ഗുരുതരാവസ്ഥയിലാണ്. ഗോപാലകൃഷ്ണൻ ചെട്ടിയാരെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു.