ബിജെപി അധ്യക്ഷനാകാനില്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി


കൊച്ചി: പാലാ ബിഷപിൻ്റെ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞത് ശരിയായി കാര്യങ്ങൾ മനസിലാക്കാതെയാകാമെന്ന് സുരേഷ് ഗോപി എം പി. കൂടാതെ താൻ ബി ജെ പി സംസ്ഥാന അധ്യക്ഷനാകാനില്ലെന്നും സുരേഷ് ഗോപി ആവർത്തിച്ചു. കെ സുരേന്ദ്രനോ വി മുരളീധരനോ വിചാരിച്ചാലും അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇല്ല.

അദ്ധ്യക്ഷൻ ആകേണ്ടത് സിനിമാക്കാരല്ല രാഷ്ട്രീയക്കാരാണെന്നും സുരേഷ് ഗോപി പറഞ്ഞു. പാലാ ബിഷപ് ഒരു സമുദായത്തെയും മോശമായി പറഞ്ഞിട്ടില്ല. ആ സമുദായത്തിലെ നല്ലവരായ ആളുകൾക്ക് വിഷമവും ഇല്ല. ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുതെന്നാണ് തന്റെ നിലപാട്. പക്ഷേ അതിനു വേണ്ടി ഒരു സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്നു നടിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്രം സഭാ അദ്ധ്യക്ഷന്മാരുടെ യോഗം വിളിക്കും. അവരുടെ ആകുലതകൾ ചർച്ച ചെയ്യും. നേരത്തേ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് വേഗം കൂട്ടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

You might also like

Most Viewed