പത്തനംതിട്ടയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ 16 വയസുകാരിക്ക് നേരെ പീഡനശ്രമം
പത്തനംതിട്ട: കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പതിനാറുവയസുകാരിക്ക് നേരെ പീഡനശ്രമം. പത്തനംതിട്ടയിലെ സിഎഫ്എൽടിസിയിലാണ് സംഭവം. ഈ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആശുപത്രി ജീവനക്കാരനായ ചെന്നീർക്കര സ്വദേശിയായ ബിനുവാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പീഡനം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
