നൗഷാദിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ബന്ധുക്കൾ

തിരുവല്ല: തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാചക വിദഗ്ദ്ധനും സിനിമ നിർമാതാവുമായ നൗഷാദുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വസ്തുത വിരുദ്ധവും ഖേദകരവുമാണെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
വെന്റിലേറ്ററിൽ ആണെങ്കിലും നിലവിലെ മെഡിക്കൽ റിപ്പോർട്ട് പ്രകാരം ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം നൗഷാദ് മരണപ്പെട്ടുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിക്കുന്നു.
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിലാണെന്നും സുഹൃത്തും നിർമാതാവുമായ നൗഷാദ് ആലത്തൂർ വ്യക്തമാക്കി.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് നൗഷാദെന്നും ഏവരും അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കണമെന്നും നിർമ്മാതാവ് നൗഷാദ് ആലത്തൂർ അറിയിച്ചു.