ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം


തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയില്‍ സഹകരിക്കാതെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത് നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രിംകോടതി വിധിക്ക് എതിരെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം വി ശിവന്‍കുട്ടി രാജി വയ്ക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കയ്യാങ്കളി കേസ് കീഴ് വഴക്കത്തില്‍ എടുത്ത കേസാണ്. കേസില്‍ പ്രതിയായത് കൊണ്ട് മന്ത്രിയാകാന്‍ പാടില്ലെന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. സുപ്രിം കോടതി വിധിയില്‍ കുറ്റക്കാരെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിയമസഭയ്ക്ക് അകത്ത് പ്രതിഷേധം അവസാനിപ്പിച്ചേക്കുമെന്ന സൂചന വി ഡി സതീശന്‍ നല്‍കി. നിയമസഭയ്ക്ക് അകത്തെ സമരത്തിന് പരിമിതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സഭ ബഹിഷ്‌കരിച്ചത് വി ശിവന്‍കുട്ടി രാജിവയ്ക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ്. കേരള സഭയില്‍ തന്നെ പൊലീസ് ഇടപെടല്‍ ഉണ്ടായ സംഭവം ഉണ്ടായിട്ടുണ്ട്. ക്രിമിനല്‍ കുറ്റത്തെ സംരക്ഷിക്കാനുള്ള ശ്രമം പരിതാപകരമായി പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ്.
കഴിഞ്ഞ ദിവസവും കയ്യാങ്കളി കേസിനെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം ഉണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed