കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി


എറണാകുളം: കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി. കൃഷിയിടത്തിൽ പ്രവേശിക്കുന്ന പന്നികളെ കൊല്ലാനാണ് അനുമതി ലഭിച്ചത്. കോഴിക്കോട്ടെ കർഷകർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിലെ 11(1)(ബി) വകുപ്പ് പ്രകാരം കാട്ടുപന്നികളെ പിടികൂടി കൊല്ലാനുള്ള അനുമതിയാണ് ഹൈക്കോടതി നൽകിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് ഇതുസംബന്ധിച്ച് നിർദേശം നൽകി. കർഷകരെ പ്രതിനിധീകരിച്ച് അഭിഭാഷകരായ അലക്‌സ് എം. സ്‌കറിയ, അമൽ ദർശൻ എന്നിവർ നൽകിയ റിട്ട് പെറ്റീഷൻ പരിഗണിച്ചാണ് സർക്കാർ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed