രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവര്‍ക്ക് ഇനി ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സീന്‍ എടുത്തവർക്ക് ഇളവ് പ്രഖ്യാപിച്ച് സർക്കാർ. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് ഇനി ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനു പകരം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മതി. സംസ്ഥാനത്ത്  നിലവില്‍ ആർടിപിസിആർ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും ഇളവ് ബാധകമാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും ഇളവ് ലഭിക്കും.

You might also like

Most Viewed