ചർച്ച പരാജയം സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരികൾ


കോഴിക്കോട്: കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി വ്യാപാരികൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും എല്ലാ കടകളും നാളെ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമതി വ്യക്തമാക്കി. എല്ലാ ജില്ലകളിലും കടകൾ തുറക്കുമെന്നും തടയാൻ പോലീസ് ശ്രമിച്ചാൽ നേരിടുമെന്നും വ്യാപാരികൾ അറിയിച്ചു.

കോഴിക്കോട് കളക്ടറേറ്റിലാണ് വ്യാപാരികളുമായി ചര്‍ച്ച നടന്നത്. കോഴിക്കോട് ജില്ലാ കളക്ടറുമായാണ് വ്യാപാര സംഘടനാ പ്രതിനിധികൾ ചർച്ച നടത്തിയത്. അതേസമയം, സമരത്തിൽ നിന്ന് പിന്മാറണമെന്ന് വ്യാപാരികളെ അറിയിച്ചുവെന്നും നിർദേശം അവഗണിച്ച് സമരം നടത്തുകയാണെങ്കിൽ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed