ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് നിയന്ത്രണം. ഗുരുവായൂർ നഗരസഭയിൽ ടിപിആർ 12.58 ശതമാനമായതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ ദർശനത്തിനെത്തുന്നവരുടെ എണ്ണം കുറയ്ക്കും.
ദേവസ്വം ജീവനക്കാരെയും നാട്ടുകാരെയും ദർശനത്തിന് അനുവദിക്കില്ല. പുതിയ വിവാഹ ബുക്കിംഗിനും അനുവദിക്കില്ല. നേരത്തെ ബുക്ക് ചെയ്തവർക്ക് വിവാഹം നടത്താം.