കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കി കസ്റ്റംസിന് മുന്നിൽ ഹാജരായി


കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട അർജുൻ ആയങ്കി ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നു. അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അർജുൻ ആയങ്കി ഒളിവിലായിരുന്നു. രണ്ടര കിലോയോളം സ്വർണം കടത്തിയതിന് കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്‍റെ മൊഴി പ്രകാരം അർജുനാണ് സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ. കഴിഞ്ഞ ദിവസങ്ങളിൽ അർജുന്‍റെ ഭീഷണി ഓഡിയോ സന്ദേശവും പുറത്തു വന്നിരുന്നു. ഇയാൾ ഉപയോഗിച്ച കാർ കണ്ണൂര്‍ അഴീക്കോട് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. അര്‍ജുന്‍ സിപിഎം നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന പഴയ ചിത്രങ്ങള്‍ ഇതിനിടെ പുറത്തുവന്നിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed