തിരുവനന്തപുരത്ത് യൂബർ ഡ്രൈവർ കൊല്ലപ്പെട്ട നിലയിൽ
തിരുവനന്തപുരം: ചാക്കയ്ക്ക് സമീപം യൂബർ ഡ്രൈവർ ആയ യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സന്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവർക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായി പോലീസ് സംശയിക്കുന്നു.

