തിരുവനന്തപുരത്ത് മദ്യലഹരിയില്‍ യുവാവ് വീട്ടമ്മയെ വെട്ടിക്കൊന്നു
തിരുവനന്തപുരം: വെമ്പയാത്ത് മദ്യലഹരിയില്‍ യുവാവ് വീട്ടമ്മയെ വെട്ടിക്കൊന്നു. ചിരാണിക്കര സ്വദേശി സരോജമാണ് മരിച്ചത്. അയല്‍വാസിയായ ബൈജുവാണ് വെട്ടിയത്. പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവമെന്നാണ് പറയുന്നത്. സരോജത്തിന്റെ മകളും മകനും താമസിക്കുന്നത് തൊട്ടടുത്ത വീട്ടിലാണ്. ഈ വീട്ടിലെത്തി ബൈജു മദ്യലഹരിയില്‍ ബഹളമുണ്ടാക്കി. ഈ ശബ്ദം കേട്ടാണ് സരോജം അവിടെ എത്തുന്നന്നത്. വീടിന് മുന്നില്‍ വെച്ച് ബൈജു സരോജത്തിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. തത്ക്ഷണം മരിച്ചുവെന്നാണ് പോലീസ് പറയുന്നത്.



