കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവ്വീസ് നാളെ മുതൽ


 

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവ്വീസ് തിങ്കളാഴ്ച ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടു കളിലാണ് സർവീസ്. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും ഉച്ചയ്ക്ക് 12 മണിക്കുള്ള ആദ്യ സർവ്വീസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടിയാണ് ഹരിത ഇന്ധനത്തിലേക്കുള്ള മാറ്റം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed