ലക്ഷദ്വീപ്: സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ഭരണകൂടം
കൊച്ചി: ലക്ഷദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ഭരണകൂടം മുന്നോട്ട്. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടി തുടങ്ങി. വികസന കാര്യങ്ങൾക്കായി ഭൂമിയേറ്റെടുക്കുമെന്നാണ് വിശദീകരണം.
സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കൊടികുത്തി. എൽഡിഎആർ പ്രാബല്യത്തിൽ വരുന്നതിന് മുന്‍പേയാണ് നടപടി. ഭൂഉടമകളോട് അനുവാദം ചോദിക്കാതെയാണ് കൊടി നാട്ടിയതെന്നാണ് പരാതി. അഡ്മിനിസ്‌ടേറ്റർ പ്രഫുൽ ഖോഡ പട്ടേൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് നടപടി എന്നതും ശ്രദ്ധേയമാണ്.
വികസന പ്രവർത്തനങ്ങൾക്ക് വേഗം പോരെന്ന് അഡ്മിനിസ്‌ട്രേറ്റർ അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ സ്ഥലം ഏറ്റെടുക്കലിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അഡ്മിനിസ്‌ട്രേറ്റർ എത്തിയ ദിവസം പ്രദേശവാസികൾ കരിദിനം ആരംഭിച്ചിരുന്നു.
