വിശാഖപട്ടണത്ത് പൊലീസ് ഏറ്റുമുട്ടലിൽ ആറ് നക്‌സലുകൾ കൊല്ലപ്പെട്ടു
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വിശാഖപട്ടണത്ത് പൊലീസ് ഏറ്റുമുട്ടലിൽ ആറ് നക്‌സൽ പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഏറ്റുമുട്ടൽ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് പൊലീസ് സൂപ്രണ്ട് ബി.വി രാമകൃഷ്ണറാവു അറിയിച്ചു.
വിശാഖപട്ടണത്തെ തീഗൽമേട്ട പ്രദേശത്ത് ഇന്ന് രാവിലെയോടെയാണ് പൊലീസും നക്‌സലുകളും തമ്മിൽ സംഘർഷമുണ്ടായതെന്ന് ആന്ധ്ര ഡയറക്ടർ ജനറൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഒരു സ്ത്രീ ഉൾപ്പെടെ ആറുപേരാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളും പ്രദേശത്ത് നിന്ന് കണ്ടെത്തി. ഏറ്റുമുട്ടലിൽ പൊലീസുകാർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.
